Wednesday, 17 February 2016

മുടിയേറ്റ്
കേരളത്തിലെ ഒരു അനുഷ്ഠാനകലയാണ് മുടിയേറ്റ്. കുറുപ്പ്, മാരാർ എന്നീ വിഭാഗത്തിൽപെട്ടവർ അവതരിപ്പിക്കുന്ന കലയാണിത്.ദാരികാവധമാണ് പ്രമേയം. 12 മുതൽ 20 വരെ ആളുകൾ വേണം കഥ അവതരിപ്പിക്കാൻ. കളമെഴുത്ത്, തിരിയുഴിച്ചിൽ, താലപ്പൊലി, പ്രതിഷ്ഠാപൂജ, കളം മായ്ക്കൽഎന്നിവയാണ് മുടിയേറ്റിലെ പ്രധാന ചടങ്ങുകൾ. അരങ്ങുകേളി , അരങ്ങുവാഴ്ത്തൽ, ദാരികന്റേയുംകാളിയുടേയും പുറപ്പാട്, കാളിയും ദാരികനും തമ്മിലുള്ള യുദ്ധം ഇത്രയുമാണ് മുടിയേറ്റിലുള്ളത്. 2010 ഡിസംബറിൽ മുടിയേറ്റ് യുനസ്കോയുടെ പൈതൃക കലകളുടെ പട്ടികയിൽ ഇടം നേടി. [1]

ഘടന

കൂളി - ഹാസ്യത്തിന്റെ മേമ്പൊടിയോടെയാണ് കഥാപാത്രം എത്തുന്നത്
ശിവൻ, നാരദൻ, കാളി, രാക്ഷസരാജാവ്‌, ദാനവേന്ദ്രൻ, കൂളി, കോയിമ്പിടാർ എന്നിവരാണ്കഥാപാത്രങ്ങൾ. പിൻപാട്ടുകാരുടെ ഗാനങ്ങൾക്കനുസരിച്ച്നടൻമാർ കാളി - ദാരിക യുദ്ധകഥ അഭിനയിക്കുന്നു. അലങ്കരിച്ച പന്തലിൽ പഞ്ചവർണപ്പൊടി കൊണ്ട്ഭദ്രകാളിക്കളം വരയ്ക്കുന്നു. കളം പൂജ, കളം പാട്ട്‌, താലപ്പൊലി, തിരിയുഴിച്ചിൽ എന്നിവയ്ക്കു ശേഷം കളം മായ്ക്കും. അതു കഴിഞ്ഞാണ്മുടിയേറ്റ്തുടങ്ങുന്നത്‌. ദാരികനെയും ദാനവേന്ദ്രനെയും കൊണ്ട്മനുഷ്യർക്കുള്ള ബുദ്ധിമുട്ടുകൾ നാരദൻ ശിവനെ അറിയിക്കുന്നതോടെ മുടിയേറ്റ്ആരംഭിക്കുന്നു. തുടർന്ന്ദാരികൻ പ്രവേശിക്കുന്നു. അതു കഴിഞ്ഞ്കാളിയും കൂളിയും വരുന്നു. കാളിയുടെ കലിയിളകൽ, കലി ശമിപ്പിക്കൽ, കോയിമ്പിടാരും വാദ്യക്കാരും തമ്മിലുള്ള സംവാദം, കൂളിയുടെ കോമാളി പ്രകടനങ്ങൾ, കാളി - ദാരിക യുദ്ധം, ദാരികന്റെ ശിരച്ഛേദം എന്നിവയാണ് നാടോടി നാടകത്തിലെ മുഖ്യരംഗങ്ങൾ.

സവിശേഷതകൾ

ചെണ്ടയും ഇലത്താളവും ആണ് പ്രധാന വാദ്യങ്ങൾ. കൂടാതെ വീക്കുചെണ്ട, ചേങ്ങല എന്നീ വാദ്യങ്ങളും ഉപയോഗിക്കുന്നു. നിലവിളക്ക് മാത്രമാണ് ദീപസംവിധാgffyguyനമെങ്കിലും തീവെട്ടിയും പന്തങ്ങളും വെളിച്ചത്തിനായി ഉപയോഗിക്കുന്നു. ചാക്യാർകൂത്തിനോടും കഥകളിയോടും ചില അംശങ്ങളിൽ സാമ്യമുള്ള ഇതിന്റെ പ്രധാന കേന്ദ്രങ്ങൾ തിരുവിതാംകൂറും കൊച്ചിയുമാണ്.
കേരളത്തിൽ ഏറ്റവും കൂടുതൽ മുടിയേറ്റ്വഴിപാടായി നടത്തിവരുന്ന ഏക ക്ഷേത്രം കോട്ടയം ഏറ്റുമാനൂരിൽ നീണ്ടൂരിനടുത്തു സ്ഥിതിചെയ്യുന്ന ശ്രീ മൂഴിക്കുളങ്ങര ഭഗവതി ക്ഷേത്രം ആണ്. ശങ്കരൻകുട്ടിമാരാർ സ്മാരക മുടിയേറ്റ് സംഘം കീഴില്ലം ആണ് വർഷങ്ങളായി ഇവിടെ മുടിയേറ്റ്നടത്തിപ്പോരുന്നത് .
കഥാപാത്രങ്ങൾക്ക്മുഖത്ത്ചമയവും കിരീടവും ഉടുത്തുകെട്ടും ഉണ്ട്‌. അരിമാവും ചുണ്ണാമ്പും ചേർത്ത്കാളിയുടെ മുഖത്ത്ചുട്ടികുത്തുന്നു. മരമോ ലോഹമോ കൊണ്ട്ഉണ്ടാക്കിയ വലിയ കിരീടം (മുടി) കാളി തലയിൽ അണിയുന്നു. മുടിയേറ്റ്എന്ന്പേരുണ്ടാകാനും കാരണം ഇതായിരിക്കാം എന്നു കരുതപ്പെടുന്നു.

നിലവിലുള്ള മുടിയേറ്റ് സംഘങ്ങൾ

·         ശങ്കരൻകുട്ടിമാരാർ സ്മാരക മുടിയേറ്റ് സംഘം കീഴില്ലം
·         മുടിയേറ്റ് സംഘം പാഴൂർ

·         മുടിയേറ്റ് സംഘം കൊരട്ടി

No comments:

Post a Comment